Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Wealth Case

അനധികൃത സ്വത്ത് സമ്പാദന കേസ്; എം.ആർ. അജിത് കുമാറിന് ആശ്വാസം, വിജിലൻസ് കോടതി ഉത്തരവ് റദ്ദാക്കി ഹൈക്കോടതി

കൊച്ചി: അനധികൃത സ്വത്ത് സമ്പാദന കേസിൽ തിരുവനന്തപുരം വിജിലൻസ് കോടതി നടപടിക്കെതിരെ എഡിജിപി എം.ആർ. അജിത് കുമാർ നൽകിയ ഹർജിയിൽ താൽക്കാലിക ആശ്വാസം.

ക്ലീൻ ചീറ്റ് തള്ളിയ വിജിലൻസ് കോടതി ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. ജസ്റ്റീസ് എ. ബദറുദ്ദീൻ അധ്യക്ഷനായ സിംഗിൾ ബെഞ്ചിന്‍റേതാണ് നടപടി.

നടപടിക്രമങ്ങള്‍ക്ക് വിരുദ്ധമാണ് വിചാരണക്കോടതിയുടെ നടപടിയെന്ന് ഹൈക്കോടതി കണ്ടെത്തി. അജിത് കുമാറിനെതിരായ പരാതി നിലനില്‍ക്കും. പ്രോസിക്യൂഷൻ സാൻക്ഷൻ ഇല്ല എന്നതാണ് സാങ്കേതിക കാരണം. എപ്പോഴാണോ പ്രോസിക്യൂഷൻ സാൻക്ഷൻ ലഭിക്കുന്നത്, അപ്പോൾ മുതൽ അന്വേഷണം നടത്താം.

പ്രോസിക്യൂഷന്‍ അനുമതി തേടിയ ശേഷം പരാതിയമായി മുന്നോട്ട് പോകാമെന്നും ഹൈക്കോടതി പറഞ്ഞു. മുഖ്യമന്ത്രിക്കെതിരായ വിജിലന്‍സ് കോടതി പരാമര്‍ശങ്ങളും ഹൈക്കോടതി റദ്ദാക്കി.

സര്‍ക്കാര്‍ നല്‍കിയ അപ്പീലിലാണ് ഹൈക്കോടതിയുടെ നടപടി. വിജിലന്‍സ് റിപ്പോര്‍ട്ട് അംഗീകരിച്ച മുഖ്യമന്ത്രിയുടെ നടപടി നിയമ വിരുദ്ധമെന്ന പരാമര്‍ശമാണ് റദ്ദാക്കിയത്.

വിജിലൻസ് അന്വേഷിച്ച് ക്ലീൻചിറ്റ് നൽകിയ കേസിൽ വീണ്ടും അന്വേഷണം ആകാമെന്ന തിരുവനന്തപുരം വിജിലൻസ് കോടതി വിധിയാണ് അജിത്കുമാർ ഹൈക്കോടതിയിൽ ചോദ്യംചെയ്തത്. എന്നാൽ കീഴുദ്യോഗസ്ഥൻ അന്വേഷിച്ചത് ചട്ടവിരുദ്ധമാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചിരുന്നു.

Latest News

Corehub Up